Mon. Dec 23rd, 2024

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും. വൈകിട്ട് 3 മണിയോടെ ആയിരങ്ങൾ അണിനിരക്കുന്ന റോഡ്ഷോ ക​ല്‍പ​റ്റ എ​സ്​കെഎംജെ ഹൈ​സ്‌​കൂ​ൾ മൈ​താ​ന​ത്തു​നി​ന്ന് ആ​രം​ഭി​ക്കും.പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാകയാണ്  റോഡ്ഷോക്ക് ഉപയോഗിക്കുക. കേരളത്തിൽ നിന്നുള്ള പ്ര​മു​ഖ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ര്‍ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കൽപ്പറ്റയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാവും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.