Wed. Nov 6th, 2024

ചൈനയിൽ ഭരണകൂടത്തെ വിമർശിച്ചുവെന്ന് ആരോപിച്ച് രണ്ട് മനുഷ്യാവകാശ പ്രവർത്തകരെ 10 വർഷത്തെ തടവിന് ശിക്ഷിച്ചു. സൂ സിയോങ്, ഡിംഗ് ജിയാക്‌സി എന്നിവരെയാണ് ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ചൈനീസ് അധികൃതർ തടവിലാക്കിയത്. ഭരണഘടനാ പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും സർക്കാർ അഴിമതിയെ വിമർശിക്കുകയും ചെയ്യുന്ന പൗരാവകാശ ഗ്രൂപ്പായ ന്യൂ സിറ്റിസൺസ് മൂവ്മെന്റിലെ പ്രധാന അംഗങ്ങളായിരുന്നു ഇരുവരും. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പ്രസിഡന്റ് ഷി ജിൻപിങ് പരാജയപ്പെട്ടെന്നും സ്ഥാനമൊഴിയണമെന്നും സൂ സിയോങ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൂ സിയോങ്ങിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ബ്ലിക് ഓഫീസർമാരുടെ സ്വകാര്യ സ്വത്തുക്കൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് സു മുമ്പ് നാല് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഷി ജിൻപിങിന്റെ ഭരണത്തിന് കീഴിൽ ആവിഷ്കാര സ്വാതന്ത്ര്യവും അവകാശവും നഷ്ടപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. സംഭവത്തിൽ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.