Wed. Jan 22nd, 2025

വാര്‍ത്ത വായിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അവതാരകയെ അവതരിപ്പിച്ച് കുവൈത്ത് മാധ്യമം. കുവൈത്ത് ന്യൂസാണ് ‘ഫെദ’ എന്ന റോബോട്ട് അവതാരകയെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുവൈത്ത് ന്യൂസ് ഇക്കാര്യം അറിയിച്ചത്. കറുത്ത ജാക്കറ്റും വെള്ള ടി-ഷര്‍ട്ടും അതിനു മുകളില്‍ കറുത്ത കോട്ടും ധരിച്ചിരിക്കുന്ന രൂപമാണ് പുറത്തുവിട്ട എഐ ജനറേറ്റഡ് അവതാരകയായ ഫെദയ്ക്ക്. എഐ അവതാരക സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ നല്‍കിയിരിക്കുന്നത്. ‘ഞാന്‍ ഫെദ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുവൈത്തിലെ ആദ്യ അവതാരകയാണ്. ഏത് തരത്തിലുള്ള വാര്‍ത്തകളാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ’ എന്ന് അറബിയില്‍ ഫെദ സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. പുതിയതും നൂതനവുമായി രീതി പരിചയപ്പെടുത്തുന്നതിനായുള്ള നിര്‍മിത ബുദ്ധിയുടെ പരീക്ഷണമാണിതെന്ന് കുവൈത്ത് ടൈംസ് ഡെപ്യൂട്ടി എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുല്ല ബോഫ്‌ടൈന്‍ പറഞ്ഞു. ഭാവിയില്‍ ഫെദയ്ക്ക് കുവൈത്തിന്റെ ഔദ്യോഗിക ഭാഷയില്‍ വാര്‍ത്ത വായിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം