Sat. Jan 11th, 2025

കെഎസ്ആർടിസി പെൻഷൻ വിതരണത്തിലുണ്ടായ വീഴ്ചയിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. പെൻഷൻ ലഭിക്കാത്തവർക്ക് വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്ന് കോടതി നിർദേശിച്ചു. അല്ലാത്തപക്ഷം, ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും ഉത്തരവിട്ടു. എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇത് പാലിക്കപ്പെടാതായതോടെയാണ് കോടതിയുടെ ഇടപെടൽ.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.