Thu. Apr 3rd, 2025

ജീവനക്കാരോട് യാത്രക്കാരൻ മോശമായി പെരുമാറിയതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും പിന്നീട് തർക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. ആക്രമാസക്തനായ യാത്രക്കാരൻ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ മർദിക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഡൽഹി എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ വിമാന കമ്പനി പരാതി നല്കി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.