ഭീമൻ നക്ഷത്രത്തിൽ നിന്നും മൂന്നര നൂറ്റാണ്ടു മുമ്പ് പൊട്ടിത്തെറിച്ച ശിഷ്ട നക്ഷത്രത്തിന്റെ അത്യപൂർവ ദൃശ്യം പകർത്തി നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്. കാസിയോപീയ എ അഥവാ കാസ് എ എന്ന ശിഷ്ട നക്ഷത്രത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത വിശദാംശങ്ങളാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടത്. ക്ഷീരപഥത്തിലെ ജ്യോതിർഗോള വിസ്ഫോടന ഫലമായുണ്ടായ കാസ് എ യുടെ ദൃശ്യങ്ങളിൽനിന്ന് നക്ഷത്രത്തിന്റെ അന്ത്യം സംഭവിച്ച വിശദാംശങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ബഹിരാകാശത്ത് അവശിഷ്ടങ്ങൾ ഉത്ഭവിക്കപ്പെടുന്നതിനെ കുറിച്ച് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുമെന്നും നാസ പറഞ്ഞു.