Sun. Dec 22nd, 2024

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിക്കാനൊരുങ്ങി  പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആര്‍ച്ച്ബിഷപ് അനിൽ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും. കേരളത്തിലും വടക്ക് കിഴക്കൻ മേഖലയിലും അടക്കം ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് കൂടുതൽ അടുപ്പിക്കാൻ ഉള്ള ശ്രമങ്ങൾക്കിടയാണ് മോദി ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളി സന്ദർശിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ സന്ദർശനം നടത്തിയിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.