Wed. Oct 29th, 2025

ടക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് . സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. ഇന്നലെ സ്വാബി മേഖലയില്‍ പൊലീസ് വാനിന് നേരെ നടന്ന ഗ്രെനേഡ് ആക്രമണത്തില്‍ ഒരു പൊലീസ് ഓഫീസര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പെഷവാര്‍ പള്ളി ആക്രണത്തിന് പിന്നാലെ പാക് താലിബാൻ  പാകിസ്താനില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് പാക് സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനികര്‍ക്ക് നേരെയുള്ള  ആക്രമണം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.