Wed. Jan 22nd, 2025

ഇന്ത്യയിലെ ഏറ്റവും പുതിയ കടുവ സെൻസസ് ഡാറ്റ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. 200 കടുവകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2018 ൽ രാജ്യത്ത് 2967 കടുവകളാണ് ഉണ്ടായിരുന്നത്. 2022 ൽ 3167 കടുവകളുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് കടുവകളുടെ എണ്ണം ഇരട്ടിയായതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2006ൽ ഇന്ത്യയിൽ 1411 കടുവകളാണ് ഉണ്ടായിരുന്നത്. 2010 ആയപ്പോഴേക്കും അത് 1706 ആയി ഉയർന്നു. പ്രോജക്ട് ടൈഗറിന്‍റെ 50ാം വാർഷികത്തിലാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും അഭിമാനകരമായ ഒന്നാണ്  പ്രോജക്ട് ടൈഗറെന്ന് നരേന്ദ്ര മോദി കൂട്ടിചേർത്തു. ലോകത്തിലെ ഏറ്റവും വലിയ കടുവ ശ്രേണിയുള്ള രാജ്യമാണ് ഇന്ത്യയെന്നും കടുവകളുടെ എണ്ണത്തിലെ വർധനവ് വന്യജീവികളെ രക്ഷിക്കാൻ രാജ്യം എത്രമാത്രം അഭിവൃദ്ധിപ്പെട്ടുവെന്ന് തെളിയിച്ചുവെന്നും മോദി പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.