Fri. Nov 22nd, 2024

ഡല്‍ഹി: ഇന്ത്യയിലെ ടെക്സ്‌റ്റൈല്‍സ് മേഖലയില്‍ വന്‍ തൊഴിലവസരം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പിഎം മിത്ര പദ്ധതി പ്രകാരം ഏഴ് മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഇതുവഴി 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പദ്ധതി രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തമിഴ്നാട്, തെലങ്കാന, കര്‍ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലായാണ് മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച ട്വീറ്റുകളിലും മെഗാ പാര്‍ക്കുകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം