കൊച്ചി: ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. 48.56 കോടി രൂപയാണ് പ്ലാന്റിനായി ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കുകയാണ് പുതിയ പ്ലാന്റിലൂടെ ലക്ഷ്യം ഇടുന്നത്. എട്ട് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഏപ്രില്‍ 25 നാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സമാനമായ പദ്ധതികള്‍ നടപ്പാക്കി അഞ്ച് വര്‍ഷത്തെ പരിചയം വേണമെന്നും വ്യവസ്ഥയില്‍ പറയുന്നു. പ്രതിവര്‍ഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്ത് പരിചയം വേണമെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കുന്നുണ്ട്.