Mon. Dec 23rd, 2024

ഡല്‍ഹി: വികസന പദ്ധതികളോട് തെലങ്കാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ ഈ നടപടി മൂലം പല പദ്ധതികളും വൈകുന്നുവെന്നും കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ വികസനത്തിന് തടസം നില്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കേന്ദ്ര പദ്ധതികളുടെ ഉദ്‌ഘാടന പരിപാടികൾ തുടർച്ചയായി ബഹിഷ്‌കരിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഹൈദരാബാദിൽ നടന്ന സെക്കന്ദരാബാദ് – തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉൾപ്പെടെ ശനിയാഴ്ച സംസ്ഥാനത്ത് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത എല്ലാ പരിപാടികളിൽ നിന്നും കെ സി ആർ വിട്ടു നിന്നു. ബീഗംപേട്ട് വിമാനത്താവളത്തിൽ കെ സി ആറിന്റെ അഭാവത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചത് ഗവർണർ തമിളിസൈ സൗന്ദരാജനാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം