Sat. Jan 18th, 2025

ഇസ്രായേല്‍-പലസ്തീന്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യസ്ഥതയ്‌ക്കൊരുങ്ങി ഖത്തര്‍. പലസ്തീനില്‍ വിശ്വാസികളുമായി ഏറ്റുമുട്ടി അല്‍ അഖ്സ പള്ളിയില്‍ കടന്നുകയറി ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു. ഇസ്രായേലിന്റേത് അതിക്രൂരമായ ക്രിമിനല്‍ നടപടിയാണെന്നാണ് ഖത്തറിന്റെ വിമര്‍ശനം. ആക്രമണത്തിന്റെ ആഘാതം കൂടി വരികയാണെന്നും ഇരുരാജ്യങ്ങളും മോശം സ്ഥിതിയിലേക്ക് പോകുകയാണെന്നും ഖത്തര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തെക്കന്‍ ലെബനനിലെയും ഗാസയിലെയും നിരവധി വീടുകളും കുട്ടികളുടെ ആശുപത്രിയും ഇസ്രായേല്‍ ആക്രമിച്ചിരുന്നു. ഇത് വീണ്ടും സാധ്യത കൂട്ടിയെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇസ്രായേല്‍- പലസ്തീന്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങളും രംഗത്തെത്തി. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. ദേശീയതയുടെ പേരില്‍ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് മന സാക്ഷിക്ക് വിരുദ്ധമാണെന്ന് ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്ക വ്യക്തമാക്കി. ഇതിന് പിന്നാലെ ഇസ്രയേലിന്റെ സുരക്ഷയ്ക്കും ലെബനനിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും ഫ്രാന്‍സും പിന്തുണ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം