Wed. Jan 22nd, 2025

ഷിംല: കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. കൃഷിയെ കുറിച്ച് സമഗ്രമായി പഠിക്കാന്‍ എംഎല്‍എമാരുടെ അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിലും ജോലി സാധ്യതകള്‍ സൃഷ്ടിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കാന്‍ കഞ്ചാവ് കൃഷിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു പറഞ്ഞു. ധാരാളം ഔഷധഗുണമുള്ള കഞ്ചാവ്, പല രോഗങ്ങളുടെയും ചികിത്സയ്ക്ക് ഉപയോഗപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനകത്തിനകത്ത് നിയമവിരുദ്ധമായി കഞ്ചാവ് കൃഷി നടത്തുന്ന സ്ഥലങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിക്കും. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ച് സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കണമെന്ന് 2020ല്‍ ഐക്യരാഷ്ട്ര സഭയില്‍ വാദിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം