Mon. Dec 23rd, 2024

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൊവിനൊ നായകാനായി എത്തുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രേതബാധയുണ്ടെന്ന് ആരോപിക്കുന്ന, നിഗൂഢതകള്‍ നിറഞ്ഞ ഒരു വീട്ടില്‍ താമസിക്കാനെത്തുന്ന സാഹിത്യകാരന്‍ ബഷീറിന്റെ വേഷത്തിലാണ് ടോവിനോ ചിത്രത്തിലെത്തുന്നത്. ഭാര്‍ഗവിയെന്ന യക്ഷി ആ വീട്ടില്‍ കുടിയിരിക്കുന്നുവെന്നും ആരും അവിടെ താമസിക്കാറില്ലെന്നും ചുറ്റുമുള്ളവര്‍ മുന്നറിപ്പ് നല്‍കിയിട്ടും നായകന്‍ ചെവി കൊടുക്കുന്നില്ല. തുടര്‍ന്ന് യക്ഷിയും സാഹിത്യകാരനും തമ്മിലുണ്ടാകുന്ന അടുപ്പം ഭാര്‍ഗവിയുടെ മരണത്തിന്റെ ചുരുളഴിക്കുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നു. ചിത്രം ഏപ്രില്‍ 20ന് തീയേറ്ററുകളില്‍ എത്തും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം