Wed. May 8th, 2024

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയില്‍വേ പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് 302 ഐപിസി സെക്ഷന്‍ ചേര്‍ത്തത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിലാണ് കൊലക്കുറ്റം ചുമത്തിയത്. ഷാറൂഖ് സെയ്ഫിയെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതി ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളജിലെത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് നടപടി പൂര്‍ത്തിയാക്കിയത്. ഇയാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. അതേസമയം,ഷാറൂഖിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഉടന്‍ അപേക്ഷ സമര്‍പ്പിക്കും. ഷാറൂഖിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും. ഷാറൂഖിന്റെ ഡല്‍ഹിയിലെ ബന്ധുക്കളെയും കേരളാ പോലീസ് ചോദ്യം ചെയ്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം