Mon. Dec 23rd, 2024

ബെംഗളൂരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാടക മന്ത്രിക്കെതിരെ കേസെടുത്തു. ആര്‍.ആര്‍. നഗര്‍ ബിജെപി എം.എല്‍.എയും ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയുമായ മുനിരത്‌നക്കെതിരെ ആര്‍.ആര്‍. നഗര്‍ പൊലീസാണ് നടപടിയെടുത്തത്. മാര്‍ച്ച് 31ന് ഒരു കന്നട ന്യൂസ് ചാനലിലാണ് ക്രൈസ്തവരെ ആക്രമിക്കണമെന്നും അവരെ എപ്പോഴും പിന്തുടരണമെന്നും മന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് പരിശോധനക്കായുള്ള ഫൈ്‌ലയിങ് സര്‍വൈലന്‍സ് ടീം തലവന്‍ മനോജ് കുമാറാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. മന്ത്രിയുടെ പരാമര്‍ശം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും ക്രൈസ്തവരെ അവമതിക്കുന്നതുമാണെന്നാണ് പരാതി. അതേസമയം, മന്ത്രിയുടെ പ്രസംഗം ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തെപ്പറ്റിയാണെന്നാണ് പൊലീസ് പറയുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം