Thu. Dec 19th, 2024

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യസൂത്രധാരന്‍ കെ ടി റമീസ് റിമാന്‍ഡില്‍. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വിദേശത്ത് നിന്നാണ് റമീസ് സ്വര്‍ണ്ണക്കടത്ത് നിയന്ത്രിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍. റമീസിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടുന്നതിന് മുന്‍പ് റമീസിന്റെ നേതൃത്വത്തില്‍ 12 തവണ സ്വര്‍ണ്ണം കടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. റമീസിനെ നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം