Sat. Jan 18th, 2025

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്റെ സഹായി പിടിയിലായി. ബന്ദിപ്പുര ജില്ലയില്‍ നിന്നാണ് തയിബ ഭീകരന്റെ സഹായിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വടക്കന്‍ കശ്മീരില്‍ ഭീകരരുടെ നീക്കത്തെപ്പറ്റി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജംഷദ് അഹമ്മദ് ബട്ട് എന്നയാളാണ് അറസ്റ്റിലായത്. ചൈനീസ് ഗ്രനേഡ് ഉള്‍പ്പെടെ സ്‌ഫോടകവസ്തുക്കളും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. അതേസമയം, മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് ലഹരിമരുന്നും ആയുധങ്ങളുമായെത്തുന്ന ഡ്രോണുകള്‍ വെല്ലുവിളിയാണെങ്കിലും പൊലീസ് അവ ഫലപ്രദമായി തടയുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം