Fri. Nov 22nd, 2024

ഞാറയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഒഎല്‍എച്ച് കോളനി റോഡ് തകര്‍ന്നിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ദിവസവും വെള്ളകെട്ടാണ് ഈ റോഡില്‍. കുട്ടികളും പ്രായമായവരും ഈ റോഡിലൂടെ വേണം നടക്കുവാന്‍. റോഡിലെ ചെളിവെള്ളത്തിലൂടെ മാലിന്യവും കക്കൂസ് മാലിന്യവും ഓഴുകി വരുമെന്ന് നാട്ടുകര്‍ പറയുന്നു. വോട്ടു ചോദിക്കാനല്ലാതെ പഞ്ചായത്ത് മെമ്പര്‍ വാര്‍ഡിലേയ്ക്ക് വന്നിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

റോഡ് ശരിയാക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. തകര്‍ന്ന റോഡിലെ ചെളിവെള്ളത്തില്‍ നാട്ടുകാര്‍ നില്‍പ്പ് സമരം നടത്തി. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡില്‍ സ്ഥിരമായി വെള്ളക്കെട്ടാണ്. റോഡിന് 26 ലക്ഷം രൂപ അനുവദിച്ചതായി ബന്ധപ്പെട്ടവരുടെ ചിത്രങ്ങള്‍ സഹിതം പ്രചാരണം നടത്തിയതല്ലാതെ ഒന്നും നടന്നില്ല. റോഡിന് 26 ലക്ഷം രൂപ അനുവദിച്ചു എന്ന് കാണിച്ച് ഫ്‌ളെക്‌സ് വച്ചു എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫ്‌ളെക്‌സ് അപ്രതീക്ഷമായെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊട്ടടുത്തുള്ള റോഡുകള്‍ എല്ലാം ടാറിട്ടിട്ടും ഒഎല്‍എച്ച് കോളനി റോഡ് മാത്രം ടാറിട്ടില്ലായെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിഹാരം ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഉപരോധിക്കുന്നത് അടക്കമുള്ള സമരത്തിലേക്ക് പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.