Tue. May 13th, 2025

മനുഷ്യന് ദൈവം നല്കിയ ഏറ്റവും മനോഹരമായ ഒന്നാണ് ലൈംഗികതയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ഡിസ്‌നി നിര്‍മിക്കുന്ന ‘ദി പോപ്പ് ആന്‍സേഴ്‌സ്‌’ എന്ന ഡോക്യുമെന്ററിയിലാണ് മാർപ്പാപ്പയുടെ പരാമർശം. എൽജിബിടിക്യു  അവകാശങ്ങൾ, ഗർഭച്ഛിദ്രം, ലൈംഗികത, കത്തോലിക്കാ സഭയ്ക്കുള്ളിലെ വിശ്വാസവും ലൈംഗിക ദുരുപയോഗവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഡോക്യുമെന്ററിയിയിൽ പറയുന്നു. ലൈംഗികത പ്രകടിപ്പിക്കുന്നത് മികച്ച കാര്യമാണെന്നും എന്നാൽ യഥാർഥ ലൈംഗികതയിൽ നിന്നും വ്യതിചലിക്കുന്നതെന്തും അതിന്റെ മനോഹാരിത നഷ്ടപ്പെടുത്തുമെന്നും സ്വയംഭോഗത്തെ സൂചിപ്പിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.