Fri. Nov 22nd, 2024

ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും കളമശ്ശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായില്ല. രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം നടത്താന്‍ നിശ്ചയിച്ചിരുന്ന എച്ച്എംടി മുതല്‍ കല്ലായിതുരുത്ത് വരെയുള്ള ഭാഗം ഫണ്ട് അനുവദിച്ചിട്ടും റോഡ് രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ സാധിച്ചിട്ടില്ല.

മൂന്ന് കിലോമീറ്ററില്‍ താഴെയുള്ള ഭാഗത്താണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ഇതില്‍ എച്ച്എംടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇതുവരെ നിര്‍മ്മാണം തുടങ്ങിയിട്ടില്ല. അവശേഷിക്കുന്ന ഭാഗത്ത് രണ്ട് ചെറുപാലങ്ങള്‍ നിര്‍മ്മിക്കുകയും മണ്ണിട്ട് റോഡ് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി മെറ്റല്‍ വിരിച്ച ഉറപ്പിച്ച ശേഷം ടാറിംഗ് പൂര്‍ത്തിയാക്കുകയും ചെയ്യണം എന്നാല്‍ എച്ച് എംടിയും എന്‍എഡിയുമായുള്ള തര്‍ക്കം റോഡ് നിര്‍മാണം രണ്ടറ്റം കൂട്ടി മുട്ടാതെ നില്‍കുകയാണ്.

എന്‍എഡി റോഡ് വരെയുള്ള 2.7 കിലോമീറ്ററിന്റെ ജോലികള്‍ 2015ലാണ് ആരംഭിച്ചത്. ആദ്യഘട്ടം പൂര്‍ത്തിയായി 13 വര്‍ഷത്തിനു ശേഷമാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. കല്ലായിത്തുരുത്തില്‍ കഴിഞ്ഞ മാസമാണ് ഏറ്റെടുത്ത ഭൂമിയിലെ കാടുകള്‍ വെട്ടിക്കളഞ്ഞത്. ഇവിടെ നിന്ന് മുന്നോട്ടേയ്ക്ക് പോകണമെങ്കില്‍ ഇനി എന്‍എഡി കനിയണം. കല്ലായിത്തുരുത്തില്‍ നിന്ന് മഹിളാലയം, തുരുത്ത് പാലങ്ങള്‍ വഴി നെടുമ്പാശേരിയില്‍ എത്തേണ്ട റോഡിലേക്ക് വേണ്ട സ്ഥലവും ഏറ്റെടുക്കാനുണ്ട്.

പദ്ധതിക്കാവശ്യമായ എച്ച്എംടിയുടെയും എന്‍എഡിയുടെയും ഭൂമി വിട്ടുകിട്ടുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുള്ളതല്ലാതെ കാര്യമായ പുരോഗതി ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. സ്ഥലം മരവിപ്പിച്ചതുമൂലം സ്ഥലവാസികള്‍ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, മറ്റു ചികിത്സാ ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഭൂമി ക്രയവിക്രിയം ചെയ്യാന്‍ സാധിക്കാതെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ ഈ റോഡില്‍ ബൈക്ക് അഭ്യാസങ്ങളും മയക്കുമരുന്നു കച്ചവടങ്ങളും മറ്റുമാണ് നടക്കുന്നത്. ബൈക്ക് അഭ്യാസങ്ങള്‍ മൂലം നിരവധി അപകടങ്ങളും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ വശങ്ങള്‍ ചെടികള്‍ വച്ചുപിടിപ്പിച്ചും മറ്റുമാസി ഇപ്പോള്‍ റോഡ് സംരക്ഷിക്കുന്നത് ട്രെഡ് യൂണിയന്‍ക്കാരണ്

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.