Sun. Dec 22nd, 2024

ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. കമ്മിഷന്റെ ഏഷ്യാ പസഫിക് സ്‌റ്റേറ്റ്‌സ് വിഭാഗത്തിൽ  രണ്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയെക്കൂടാതെ ദക്ഷിണ കൊറിയ, ചൈന, യുഎഇ എന്നീ രാജ്യങ്ങളും ഉണ്ടായിരുന്നു. 53 ൽ 46 വോട്ടുകൾ നേടിയാണ് ഇന്ത്യ  അംഗത്വം എടുത്തത്. ദക്ഷിണ കൊറിയയ്ക്ക് 23, ചൈനയ്ക്ക് 19, യുഎഇക്ക് 15 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. അടുത്ത വർഷം ജനുവരി ഒന്നിന് ആരംഭിക്കുന്ന അംഗത്വം നാലു വർഷത്തേക്കാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് വിവരം പുറത്തുവിട്ടത്. ഇതിനുവേണ്ടി പരിശ്രമിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.