Sun. Dec 22nd, 2024

ഫ്രാങ്ക് ലംപാർഡിനെ വീണ്ടും തിരിച്ച് വിളിച്ച് ചെൽസി. 31 മത്സരങ്ങൾ മാത്രം ടീമിനെ പരിശീലിപ്പിച്ച ഗ്രഹാം പോട്ടറെ പുറത്താക്കിയ നടപടിക്ക് പിന്നാലെയാണ് ഫ്രാങ്ക് ലംപാർഡിനെ കോച്ചായി നിയമിക്കുന്നത്. സീസൺ അവസാനം വരെ ചെൽസി പരിശീലകനായി ലംപാർഡുണ്ടാകും. 2019- 2021 കാലത്താണ് മുമ്പ് ലംപാർഡ് ചെൽസിയെ പരിശീലിപ്പിച്ചിരുന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കാലാവധി പൂർത്തിയാകാതെ പുറത്താക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ നിലവിൽ 11ാം സ്ഥാനത്താണ് ചെൽസി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.