Tue. Nov 11th, 2025

ഈ വർഷത്തെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ വേദി പെറുവിൽ നിന്ന് മാറ്റിയതായി ഫിഫ. ഇക്കൊല്ലം ടൂർണമെന്റ് നടത്താൻ രാജ്യം ഒരുക്കമല്ലാത്തതിനാലാണ് തീരുമാനമെന്ന് ഫിഫ അറിയിച്ചു. എന്നാൽ, പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല. നവംബർ 10 മുതൽ ഡിസംബർ രണ്ട് വരെയാണ്  അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് നടത്താനിരുന്നത്. മേയിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് അറിയിച്ച ഇന്തോനേഷ്യയുടെ ആതിഥേയാവകാശം എടുത്തുകളഞ്ഞതിന് പിറകെയാണ് അണ്ടർ 17 മത്സരങ്ങളുടെ വേദി മാറ്റൽ.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.