Wed. Apr 2nd, 2025

ജോ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക നാശത്തിലേക്ക് പോകുന്നുവെന്ന് ട്രംപ് ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ വസതിയിൽ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ട്രംപയിന്റ് വിമർശനം. നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് നമ്മുടെ രാജ്യത്തെ നിർഭയമായി പ്രതിരോധിച്ചതാണ് താൻ ചെയ്ത തെറ്റെന്നും വഞ്ചനാപരമായ അന്വേഷണങ്ങളുടെ കടന്നാക്രമണമാണ് തനിക്ക് നേരെ നടന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം, താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ട്രംപ് തന്‍റെ സമൂഹമാധ്യമമായ ‘ട്രൂത്ത് ട്രംപി’ൽ കുറിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.