Thu. May 2nd, 2024

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോൺ മസ്‌ക്. പകരം, ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. എന്നാൽ  ട്വിറ്റർ മൊബൈൽ ആപ്പിൽ മാറ്റങ്ങളുണ്ടാകില്ല. ട്വിറ്റർ വഴി ഡോഗ് കോയിനെ പ്രൊമോട്ട് ചെയ്യുമെന്ന് കഴിഞ്ഞ വർഷം മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വിറ്റർ ലോഗോ മാറ്റിയതോടെ ക്രിപ്‌റ്റോയുടെ മൂല്യത്തിൽ 20 ശതമാനം വർധനയുണ്ടായി.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.