Mon. Dec 23rd, 2024

കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ചെല്‍സി പരിശീലക സ്ഥാനം നഷ്ടപ്പെട്ട് ഗ്രഹാം പോട്ടര്‍. വില്ലയ്‌ക്കെതിരായ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നു ചെല്‍സി പുറത്തായതോടെയാണ് പോട്ടറെ പുറത്താക്കാൻ ടീം മാനേജ്മെൻറ് തീരുമാനിച്ചത്. എന്നാൽ പോട്ടറുടെ പകരക്കാരൻ ആരാണെന്ന്  മാനേജ്മെൻറ് വ്യക്തമാക്കിയിട്ടില്ല. പ്രീമിയർ ലീഗിൽ 13 കോച്ചുമാരെയാണ് ഈ സീസണിൽ പുറത്താക്കിയത്. ബയേണ്‍ മ്യൂണിക്ക് മൂന്‍ പരിശീലകനായ ജൂലിയന്‍ നാഗെല്‍സ്മാനെ കോച്ചായി നിയമിക്കാൻ ചെല്‍സി നീക്കം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.