Wed. May 21st, 2025

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ രണ്ടാം മൽസരം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ്  ചെന്നൈയുടെ എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പർ കിംഗ്‌സ് ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ മൽസരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കെഎൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വൻ വിജയം നേടിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെ 50 റൺസിനാണ് പരാജയപ്പെടുത്തിയത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.