Sat. Jan 18th, 2025

റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യന്‍ സൈനിക റിപ്പോര്‍ട്ടറും ബ്ലോഗറുമായ വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കിയാണ് കൊല്ലപ്പെട്ടത്. കഫേയില്‍ സംഗീത പരിപാടി നടന്നുകൊണ്ടിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനം നടന്നത്. യുക്രൈനിലെ ഡോണ്‍ടെസ്‌ക്, ലുഗാന്‍സ്‌ക് മേഖലകളില്‍ സൈനിക നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രസിദ്ധനായിരുന്ന ടറ്റാര്‍സ്‌കി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.