ഡല്‍ഹി: ജയ്പൂര്‍ സ്‌ഫോടന കേസില്‍ നാല് യുവാക്കളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചത്. ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. അതേസമയം, കേസില്‍ ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രാജേന്ദ്ര യാദവിനെ പുറത്താക്കാനും യോഗം തീരുമാനിച്ചു.
സ്‌ഫോടന കേസിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനാല്‍ എത്രയും പെട്ടെന്ന് സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കുമെന്ന് മുക്യമന്ത്രി അറിയിച്ചു. നേരത്തെ ജയ്പൂര്‍ സ്‌ഫോടനകേസില്‍ ശിക്ഷിക്കപ്പെട്ട നാല് യുവാക്കളെ രാജസ്ഥാന്‍ ഹൈകോടതി കുറ്റവിമുക്തരാക്കിയിരുന്നു. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. നേരത്തെ കേസില്‍ നാല് പേര്‍ക്കും കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചിരുന്നു. കേസന്വേഷിച്ച ഭീകരവിരുദ്ധ സ്‌ക്വാഡിനെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.