Tue. Jan 21st, 2025

റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമ ബാലൻ ദ്യോര്‍ അർഹിക്കുന്നുണ്ടെന്ന് സഹതാരം വിനീഷ്യസ് ജൂനിയർ. ചാമ്പ്യൻസ് ലീഗിൽ ഒന്നാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു വിനീഷ്യസ്. മത്സരത്തിൽ റയൽ മാഡ്രിഡ് 4-3 ന് പരാജയപ്പെട്ടെങ്കിലും ഇരട്ട ഗോളുകളുമായി കരീം ബെൻസേമ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ബെൻസേമ കളിക്കുന്നത് എങ്ങനെയെന്ന് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. അത്രമേൽ മനോഹരമാണ് അദ്ദേഹത്തിന്‍റെ കളി. ഇക്കുറി ബാലൻ ദ്യോര്‍ നേടാൻ ഏറ്റവും അർഹൻ അദ്ദേഹമാണ്.

അദ്ദഹം ചാമ്പ്യൻസ് ലീഗും ലാലിഗയും ബാലൻ ദ്യോറും നേടുമെന്ന് ഞാൻ ഉറച്ചു വിശസിക്കുന്നു”- വിനീഷ്യസ് പറഞ്ഞു. ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോക്കും ഇതു തന്നെയാണ് അഭിപ്രായം. ചാമ്പ്യന്‍സ് ലീഗ് കിരീടം തന്‍റെ മുന്‍ ക്ലബ്ബ് കൂടെയായ റയല്‍ മാഡ്രിഡ് കൊണ്ടു പോകുമെന്ന് പറയുന്ന താരം ബാലന്‍ ദ്യോര്‍ നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് ബെന്‍സേമക്ക് തന്നെയാണ്.

ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ച് കൂട്ടുകയാണ് കരീം ബെൻസേമ. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടപ്പോൾ മുതൽ റയൽ മാഡ്രിഡിനെ ഒറ്റക്ക് ചുമലിലേറ്റുന്ന താരം ഗോളടിച്ചു കൂട്ടുകയാണ്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പിഎസ്‌ജിയെയും ക്വാർട്ടറിൽ ചെൽസിയേയും റയല്‍ തകര്‍ത്തപ്പോള്‍ ബെന്‍സേമയാണ് ടീമിനെ മുന്നില്‍ നിന്നു നയിച്ചത്.

ലാ ലീഗ സീസണിൽ 25 ഗോളും 11 അസിസ്റ്റും നേടിയ ബെൻസേമ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 14 ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.