Sun. Dec 22nd, 2024
കൊല്ലം:

മലബാർ എക്സ്പ്രസിന്‍റെ കോച്ചിനുള്ളില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ആരാണ് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ എത്തിയപ്പോഴാണ് ഒരാളെ കോച്ചിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഡിസേബിള്‍ഡ് കോച്ചിലാണ് സംഭവം. യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്.

പിന്നാലെ ട്രെയിന്‍ കൊല്ലത്ത് ഏറെ നേരം പിടിച്ചിട്ടു. തൂങ്ങിയ ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവിക ഇല്ലെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.