Sun. Dec 22nd, 2024

പൃഥ്വിരാജ് നായകനായ ചിത്രം ‘ജന ഗണ മന’ ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ജന ഗണ മന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പൃഥ്വിരാജും സുരാജും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണം.

ഡിജോ ജോസ് ആന്റണി എന്ന സംവിധായകന് അഭിമാനിക്കാൻ വക തരുന്ന ചിത്രമാണ് ജന ഗണ മനയെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. മികച്ച മേയ്‍ക്കിംഗ് ആണ് ചിത്രത്തിന്റേത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത് അതിഗംഭീര ട്വിസ്റ്റൊക്കെയാണ് ചിത്രത്തില്‍ എന്നും ജന ഗണ മന കണ്ടവര്‍ പറയുന്നു.

‘അയ്യപ്പനും കോശി’ക്കും ശേഷം പൃഥ്വിരാജിന്റെ മികച്ച പ്രകടനമാണെന്നും സൂരജ് മലയാളത്തിലെ ഏറ്റവും മികച്ച നടൻമാരില്‍ ഒരാളാണെന്ന് വീണ്ടും തെളിയിക്കുന്നുവെന്നുമാണ് പ്രതികരണങ്ങള്‍.