Wed. Jan 22nd, 2025
ബംഗളൂരു:

അക്ഷയ തൃതീയ ദിവസം അടുത്തിരിക്കെ, മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങരുതെന്ന് തീവ്ര ഹിന്ദുത്വ സംഘടനകൾ. അക്ഷയതൃതീയ ഒരു ഹിന്ദു ആഘോഷമാണ്. അത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് അവരുടെ ഭാഗ്യം മാറ്റുമെന്ന് ആളുകൾ വിശ്വസിക്കുന്നു. മെയ് മൂന്നിനാണ് അക്ഷയതൃതീയ.

എന്നിരുന്നാലും, മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളിൽ നിന്ന് ഒരു സാധനവും വാങ്ങരുതെന്നാണ് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച പോസ്റ്റുകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.