Tue. Nov 5th, 2024

ഫോര്‍മുല വണ്‍ ലോകചാംപ്യന്‍ഷിപ്പ് പ്രതീക്ഷ അവസാനിച്ചുവെന്ന് ലൂയിസ് ഹാമിള്‍ട്ടന്‍. ഉപയോഗിച്ചതില്‍ ഏറ്റവും മോശം കാറുകളിലൊന്നാണ് ഇത്തവണത്തെ W13 എന്നാണ് ഹാമിള്‍ട്ടന്‍ വിശേഷിപ്പിച്ചത്. ഒരു പോയിന്റുപോലും നേടാനാകാതെയാണ് ഏഴുതവണ ലോകചാംപ്യനായ ലൂയിസ് ഹാമിള്‍ട്ടന്‍ കഴിഞ്ഞ ആഴ്ച മടങ്ങിയത്.

റേസിങ് ട്രാക്കില്‍ വിപ്ലവമൊരുക്കുമെന്ന അവകാശപ്പെട്ട് മെഴ്സീസിഡ് പുറത്തിറക്കിയ W13 കാറിനെയാണ് ഹാമിള്‍ട്ടന്‍ പഴിക്കുന്നത്. 2009ന് ശേഷം താന്‍ ഉപയോഗിച്ചതില്‍ ഏറ്റവും മോശം കാറെന്നാണ് പുതിയ കാറിന് നല്‍കിയ വിശേഷണം. എന്നാല്‍ സഹതാരമായ ജോര്‍ജ് റസല്‍ ഇതേ കാറില്‍ എമിലിയ റൊമാന്യയില്‍ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്.

പ്രീ സീസണ്‍ പരീക്ഷണത്തില്‍ കാറിന്റെ ഡിസൈന്‍ ശ്രദ്ധനേടിയിരുന്നെങ്കിലും വേഗതയുടെ കാര്യത്തില്‍ ഫെരാരിയും റെഡ് ബുള്ളുമായി കിടപിടിക്കുനതല്ലെന്ന  വിമര്‍ശനം ഉയര്‍ന്നിരുന്നു.  നാല് റേസുകള്‍ പൂര്‍ത്തായപ്പോള്‍ ഒന്നാമതുള്ള ഫെരാരിയുടെ ഷാല്‍ ലെക്ലെയറിനെക്കാള്‍ 58 പോയിന്റ് പിന്നിലാണ് ഹാമിള്‍ട്ടന്‍. കണ്‍സ്ട്രക്റ്റേഴ്സ് ചാംപ്യന്‍ഷിപ്പില്‍ ഫെരാരിക്കും റെഡ് ബുള്ളിനും പിന്നിലാണ് തുടര്‍ച്ചയായ ഒന്‍പതാം കിരീടം ലക്ഷ്യമിടുന്ന മെഴ്സീഡിസ്.