Thu. May 15th, 2025
കോഴിക്കോട്:

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ നശിപ്പിച്ച നിലയിൽ. ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണവുമാണ് നശിപ്പിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികൾ പുറത്ത് കടക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് 17 സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.

ഈ ക്യാമറകളാണ് ഇന്ന് രാവിലെ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് ആറ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തു ചാടിയത്. ഇത് വന്‍വിവാദമായിരുന്നു. സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്നാണ് പിന്നീട് ചില്‍ഡ്രന്‍സ് ഹോമിന് ചുറ്റും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറ നശിപ്പിച്ചതിന് പിറകില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.