Sun. Nov 24th, 2024
ചെന്നൈ:

നടൻ സൂര്യയുടെ പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടൈൻമെന്റ് തമിഴ്‌നാട് പൊലീസ് വകുപ്പിന്റെ ‘കാവൽ കരങ്ങൾ’ സംരംഭത്തിന് ആറ് ലക്ഷം രൂപയുടെ വാഹനം നൽകി.

അശരണരും നിരാലംബരുമായ ആളുകൾക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്‌നാട് പൊലീസ് ‘കാവൽ കരങ്ങൾ’ എന്ന പദ്ധതി ആരംഭിച്ചത്. എൻ‌ ജി‌ ഒകളുമായി സഹകരിച്ച് ഈ സ്ഥാപനം തെരുവിൽ കഴിയുന്ന ദുർബലർക്കും അശക്തർക്കും നിസ്സഹായർക്കും അഗതികൾക്കും സഹായം നൽകും.

നടന്റെ പ്രൊഡക്ഷൻ ഹൗസ് നൽകുന്ന വാഹനം വീടില്ലാത്തവർക്കും നിരാലംബർക്കും ഭക്ഷണം എത്തിക്കാൻ ഉപയോഗിക്കുമെന്ന് സൂര്യയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ഗഗൻ ദീപ് സിംഗ്, ചെന്നൈ പൊലീസ് കമ്മീഷണർ ശങ്കർ ജിവാൾ, ശരണ്യ രാജശേഖർ എന്നിവർ ചേർന്ന് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

തന്റെ ആഗം ഫൗണ്ടേഷനിലൂടെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ഇതിനകം തന്നെ സൂര്യക്ക് വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.