Wed. Jan 22nd, 2025
ചെന്നൈ:

ഗവർണർ ആർ എൻ രവി ഒരു പോസ്റ്റ്‌മാൻ മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നീറ്റിനെതിരെ ഡി എം കെ സംഘടിപ്പിച്ച പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീറ്റ് വിരുദ്ധ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ തയാറാകുന്നില്ലെന്ന് സ്റ്റാലിൻ ആരോപിച്ചു. “ബില്ലിൽ ഗവർണറുടെ അനുമതി ചോദിക്കുന്നില്ല. അതിന് അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയക്കണമെന്ന് താൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. അദ്ദേഹം പോസ്റ്റ്മാന്‍റെ ജോലി ചെയ്യേണ്ടതുണ്ട്”- സ്റ്റാലിൻ പറഞ്ഞു.