16 യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ഇന്ത്യയിൽ നിന്നുള്ള പത്ത് യൂട്യൂബ് ചാനലുകൾക്കും, പാകിസ്താനിൽ നിന്നുള്ള ആറ് യൂട്യൂബ് ചാനലുകൾക്കുമാണ് നിരോധനമേർപ്പെടുത്തിയത്. ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാണ് നടപടി.
സൈനി എജ്യുക്കേഷൻ റിസർച്ച്, ലേറ്റസ്റ്റ് അപ്‌ഡേറ്റ്, ടെക്‌നിക്കൽ യോഗേന്ദ്ര, ഡിഫൻസ് ന്യൂസ് 24*7, ഹിന്ദി മേ ദേഖോ, ദ സ്റ്റഡി ടൈം, അജ് തെ ന്യൂസ്, തഹഫുസ് ഇ ദീൻ ഇന്ത്യ, എസ്ബിബി ന്യൂസ്, എംആർഎഫ് ടിവി ലൈവ്, ഡിസ്‌കവർ പോയിന്റ്, ദ വോയ്‌സ് ഓഫ് ഏഷ്യ, റിയാലിറ്റി ചെക്ക്‌സ്, ആജ് തക് പാകിസ്താൻ, , ബോൽ മീഡിയ ബോൽ, കൈസർ ഖാൻ എന്നിവയാണ് നിരോധനമേർപ്പെടുത്തിയ ചാനലുകൾ.
ഇതേ കാരണം ചൂണ്ടിക്കാട്ടി മുൻപ് നാല് പാകിസ്താനി ചാനൽ അടക്കം 22 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു.