ബംഗളൂരു:
കർണാടകയിൽ പുസ്തകത്തിനൊപ്പം ബൈബിളും നിർബന്ധമാക്കാനുള്ള ക്രിസ്ത്യൻ സ്‌കൂളിന്റെ നടപടിയിൽ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ.
ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിലാണ് കുട്ടികൾ സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുവരുന്നത് എതിർക്കില്ലെന്ന് രക്ഷിതാക്കളിൽനിന്ന് അധികൃതർ ഉറപ്പ് എഴുതിവാങ്ങിയത്.
സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ജനജാഗ്രതി സമിതി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളെ ബൈബിൾ വായിക്കാൻ നിർബന്ധിക്കുകയാണ് സ്‌കൂൾ അധികൃതരെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹൻ ഗൗഡ ആരോപിച്ചു.
ഭരണഘടനയുടെ 25, 30 വകുപ്പുകളുടെ ലംഘനമാണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.