Wed. Jan 22nd, 2025
പാരിസ്‌:

ഫ്രാൻസിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ‘ഓൺ മാർഷ്’ മധ്യ, മിതവാദി പാർട്ടി നേതാവായ ഇമ്മാനുവൽ മക്രോ 58%, നാഷനൽ റാലിയുടെ സ്ഥാനാർഥി മരീൻ ലെ പെൻ 41% എന്നിങ്ങനെ വോട്ടു നേടിയതായാണ് പ്രാഥമിക സൂചന.

ആദ്യഘട്ട വോട്ടെടുപ്പിൽ നേരിയ മുൻതൂക്കം നേടിയ മക്രോ രണ്ടാംഘട്ടത്തിന്റെ അഭിപ്രായ സർവേയിലും മുന്നിലെത്തിയിരുന്നു. രണ്ടാംഘട്ടത്തിൽ ശക്തമായ മത്സരമാണു നടന്നത്. 2002ൽ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടവും മക്രോയ്ക്ക് സ്വന്തം.