Wed. Jan 22nd, 2025
കി​യ​വ്:

മ​രി​യു​പോ​ളി​ലെ അ​സോ​വ്സ്റ്റ​ൽ ഉ​രു​ക്ക് ഫാ​ക്ട​റി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ര​ക്ഷ​തേ​ടി വി​ല​പി​ക്കു​ന്ന വി​ഡി​യോ പു​റ​ത്ത്. ഇ​വി​ടെ​നി​ന്ന് എ​ത്ര​യും വേ​ഗം യു​ക്രെ​യ്ന്റെ അ​ധീ​ന​ത​യി​ലു​ള്ള ന​ഗ​ര​ത്തി​ലേ​ക്ക് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ഫാക്ടറിയുടെ ട​ണ​ലി​ൽ(ഭൂ​ഗ​ർ​ഭ​അ​റ​) 15 കു​ട്ടി​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. ഫാ​ക്ട​റി​തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം ഇ​വി​ടെ കു​ടു​ങ്ങി​പ്പോ​യ​താ​ണ് അ​വ​ർ.”

കൂ​ട്ടി​യി​ട്ട വ​സ്ത്ര​ങ്ങ​ൾ​ക്കും ബെ​ഡു​ക​ൾ​ക്കും അ​രി​കി​ലി​രു​ന്ന് ഹോം​വ​ർ​ക്ക് ചെ​യ്യു​ക​യാ​ണ് ഒ​രു കു​ട്ടി. ഒ​രി​ക്ക​ൽ​കൂ​ടി സൂ​ര്യ​വെ​ളി​ച്ചം കാ​ണ​ണ​മെ​ന്നും ശു​ദ്ധ​വാ​യു ശ്വ​സി​ക്ക​ണ​മെ​ന്നും മ​റ്റൊ​രു കു​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്നു.

ആ​ഴ്ച​ക​ളാ​യി ട​ണ​ലി​ലെ ഇ​രു​ട്ടി​ലാ​ണ​വ​ർ. 50 ദി​വ​സ​മാ​യി ഭൂ​ഗ​ർ​ഭ​അ​റ​യി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് ഇ​വ​ർ​ക്ക് കൂ​ട്ടി​രി​ക്കു​ന്ന സ്ത്രീ ​വെ​ളി​പ്പെ​ടു​ത്തി.

റ​ഷ്യ​ൻ സൈ​ന്യം പാ​ർ​പ്പി​ട​ങ്ങ​ൾ​ക്കു ബോം​ബി​ട്ട​തോ​ടെ മാ​ർ​ച്ചി​ലാ​ണ് മ​റ്റു​ചി​ല​ർ ട​ണ​ലി​ൽ അ​ഭ​യം തേ​ടി​യ​ത്. ക​രു​തി​യി​രു​ന്ന ഭ​ക്ഷ​ണ​വും വെ​ള്ള​വും തീ​രാ​റാ​യി.