Mon. Dec 23rd, 2024
ബംഗളൂരു:

സംസ്ഥാനത്ത് മൂന്നു മാസത്തിനകം ഏഴു പുതിയ സർവകലാശാലകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു.

ദാവൻഗരെ പഞ്ചമശാലി മഠത്തിൽ നടന്ന തൊഴിൽമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏഴ് എൻജിനീയറിങ് കോളജുകൾ ഐ ഐ ടി മാതൃകയിൽ വികസിപ്പിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് തൊഴിൽസാധ്യത വർധിപ്പിക്കും.

വിദേശ സർവകലാശാലകളുമായി യോജിച്ചുള്ള പദ്ധതികൾ വിദ്യാർഥികളുടെ കഴിവ് ഉയർത്താനും തൊഴിൽസാധ്യത വർധിപ്പിക്കാനും ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു.