Sun. Feb 23rd, 2025
കോട്ടയം:

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർത്ഥിനി അനുപമ മോഹനൻ ആണ് മരിച്ചത്.

ബൈക്കിൽ കൂടെയുണ്ടായിരുന്ന പീരുമേട് ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥിക്ക് ഗുരുതര പരിക്കുണ്ട്. കൊരട്ടി അമ്പലവളവിൽ രാത്രി ഏഴിനായിരുന്നു അപകടം.

ഇരുവരും സഞ്ചരിച്ച ബൈക്ക് സമീപത്തെ ഇരുമ്പ് ഗേറ്റും തകർത്ത് ഇടിച്ചുകയറുകയായിരുന്നു.