Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈമാസം 27ന് വീഡിയോ കോൺഫറൻസ് വഴിയാണ് കൂടിക്കാഴ്ച.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിഷയത്തിൽ അവതരണം നടത്തുമെന്ന് അധികൃതർ വാർത്താ ഏജൻസിയായ പി ടി ഐയോട് പറഞ്ഞു. മാസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാചര്യത്തിലാണ് യോഗം വിളിച്ചത്.

കഴിഞ്ഞ ദിവസം മാത്രം 2,527 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ പ്രകാരം നിലവിൽ, ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 4,30,54,952 ആയി ഉയർന്നു,