Wed. Dec 18th, 2024
ന്യൂഡൽഹി:

ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചായത്തുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ തൂണുകളാണെന്നും അത് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

“നിങ്ങൾക്കെല്ലാവർക്കും ദേശീയ പഞ്ചായത്തിരാജ് ദിനാശംസകൾ നേരുന്നു. പഞ്ചായത്തുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ്.

അതിന്റെ ശക്തിയിലാണ് പുതിയ ഇന്ത്യയുടെ അഭിവൃദ്ധി. സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നമ്മുടെ പഞ്ചായത്തുകളെ കൂടുതൽ ശാക്തീകരിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം” -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.