Mon. Dec 23rd, 2024
യു എസ്;

വിമാനത്തിൽ വെച്ച് തന്നെ തുടർച്ചയായി ശല്യപ്പെടുത്തിയ സഹയാത്രികനെ ഇടിച്ചൊതുക്കി മുൻ ഹെവി വെയ്റ്റ് ലോകചാമ്പ്യൻ മൈക് ടൈസൺ. യു എസ്സിലെ സാൻഫ്രാൻസിസ്‌കോയിൽനിന്നുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച് മൊബൈൽ വഴി ഷൂട്ട് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മൈക് ടൈസന്റെ പിറകിലെ സീറ്റിലിരുന്ന് യുവാവ് ക്യാമറ നോക്കി സംസാരിക്കുന്നതും പിന്നീട് എഴുന്നേറ്റ് ടൈസൺ ഇയാളെ ഇടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ബുധനാഴ്ച നടന്ന സംഭവത്തിൽ യുവാവിന് ചതവുകളേറ്റിട്ടുണ്ട്. രക്തസ്രാവവുമുണ്ട്. 55 കാരനായ ബോക്‌സർ ആദ്യം ഇയാളോട് സൗഹൃദപൂർവമാണ് പെരുമാറിയതെന്നും എന്നാൽ പ്രകോപനം നിർത്താതിനെ തുടർന്നാണ് ഇടിച്ചതെന്നുമാണ് ടിഎംസെഡ് എൻറർടെയ്ൻമെൻറ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്.