Wed. Jan 22nd, 2025

ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യപാര കരാർ ഈ വർഷം അവസാനമെന്നും , കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. പ്രതിരോധം, വ്യാപാരം, ക്ലീൻ എനർജി എന്നിവയിൽ സഹകരണം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളിലെയും നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. 

യുദ്ധത്തിനാവശ്യമായ വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക സഹായം ഇന്ത്യയ്ക്ക് നൽകാമെന്ന് കൂടിക്കാഴ്ചയ്ക്ക് മുൻപ് യുകെ അറിയിച്ചിരുന്നു. ഇത് കൂടാതെ ഇന്ത്യൻ സമുദ്രത്തിൽ ഉയരുന്ന ഭീഷണിയിൽ ഇന്ത്യയ്ക്ക് എല്ലാ സഹായവും യുകെ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഇടപാട് പെട്ടെന്ന് നടക്കാനായി ഇന്ത്യക്ക് വേണ്ടി ഓപ്പൺ ജനറൽ എക്സ്പോർട്ട് ലൈസൻസ് പുറത്തിറക്കുമെന്ന് ബ്രിട്ടീഷ് ഹൈകമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുകെ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.