Mon. Dec 23rd, 2024

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തല്ലുമാല’. മമ്മൂട്ടി നായകനാക്കി ‘ഉണ്ട’ എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററിന് സാമൂഹിക മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് രസകരമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുഹ്സിൻ പെരാരി. ഇൻസ്റ്റാഗ്രാമിൽ ചോദ്യോത്തരവേളയിൽ ഒരു പ്രേക്ഷകന് മറുപടി നൽകുകയായിരുന്നു മുഹ്സിൻ. ‘തല്ലുമാലയെപ്പറ്റി രണ്ട് വാക്ക്’ എന്ന് പ്രേക്ഷകൻ ചോദിച്ചപ്പോൾ ‘നോ പ്രകൃതി ഒൺലി വികൃതി’ എന്നാണ് മുഹ്സിന്റെ മറുപടി നൽകിയത്.

ടൊവിനോയുടെ കഥാപാത്രം കളർഫുൾ വസ്ത്രമണിഞ്ഞ് ഒരു കാറിന് മുകളിൽ കയറിയിരിക്കുന്ന പോസ്റ്റർ നേരത്തെ പുറത്തു വിട്ടിരുന്നു. ‘മണവാളൻ വസീം ഓൺ ദി ഫ്ലോർ’ എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റർ എത്തിയത്.
മുഹ്സിൻ പെരാരിയ്ക്കൊപ്പം അഷ്റഫ് ഹംസയും ചേർന്നാണ് തല്ലുമാലയുടെ തിരക്കഥ ഒരുക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം ഷൈൻ ടോം ചാക്കോയും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ലുക്ക്മാൻ, ചെമ്പൻ വിനോദ്,ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഛായഗ്രഹകൻ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിൻ പരാരി, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്, എഡിറ്റർ നിഷാദ് യൂസഫ്, ആർട്ട് ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈൻ ഓൾഡ്മോങ്ക്, സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി.